Encyclopedia

സ്ലിപ്പര്‍ ഓര്‍ക്കിഡുകള്‍

ഓര്‍ക്കിഡ് കുടുംബത്തിലെ ഒരു ഉപവിഭാഗമായ cypripedioideae-യില്‍ വരുന്ന ജനുസ്സുകളുടെ വിളിപ്പേരാണ് ലേഡീസ് സ്ലിപ്പര്‍ ഓര്‍ക്കിഡ്. സ്ത്രീകളുടെ ചെരുപ്പ് പോലെ തോന്നുന്ന വലുതും മനോഹരവുമായ പൂക്കള്‍ ഉള്ളതുകൊണ്ടാണ് ഈ പേര് വന്നത്. യഥാര്‍ത്ഥത്തില്‍ഇരപിടിയന്‍ ചെടികള്‍ക്കുള്ളതു പോലെ ഒരു കെണിയാണിത്‌.അതില്‍ വീഴുന്ന പ്രാണികള്‍ കയറുവാന്‍ ബുദ്ധിമുട്ടുന്ന സമയത്താണ് ഈ ചെടികളില്‍ പരാഗണം നടക്കുക. ഏതാണ്ട് 170 ഇനം ലേഡീസ് സ്ലിപ്പര്‍ ഓര്‍ക്കിഡുകള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.കാണാനുള്ള കൗതുകം കാരണം ലേഡീസ് സ്ലിപ്പര്‍ ഓര്‍ക്കിഡുകള്‍ക്ക് ഏറെ ആവശ്യക്കാരുണ്ട്. അതുകൊണ്ടു തന്നെ ഇവയുടെ നൂറുകണക്കിന് ഹൈബ്രിഡുകളും ഇന്ന് ലഭ്യമാണ്.

  paphiopedilum എന്ന ജനുസ്സാണ് ഈ ഓര്‍ക്കിഡുകളിലെ പ്രധാനി. ഏഷ്യന്‍ സ്വദേശിയായ ഈ വിഭാഗത്തിനാണ് വിപണിയില്‍ മുന്‍തൂക്കം. പാഫിയോ പെഡിലം ഡ്രൂറി എന്നയിനം പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്നു.