സ്റ്റേറ്റ് മ്യൂസിയം ആന്‍ഡ് സൂ
തൃശൂര്‍ ജില്ലയിലെ ചെമ്പൂക്കാവിലാണ് സംസ്ഥാന മ്യൂസിയവും കാഴ്ചബംഗ്ലാവും പ്രവര്‍ത്തിക്കുന്നത്, 1885-ല്‍ വിയ്യൂരില്‍ ആരംഭിച്ച മ്യൂസിയ൦ 1912-ല്‍ ഇവിടേക്ക് മാറ്റി സ്ഥാപിച്ചു, വിവിധയിനം പാമ്പുകള്‍, കുരങ്ങുകള്‍ തുടങ്ങി ഒട്ടേറെ വന്യമൃഗങ്ങള്‍ മൃഗശാലയിലുണ്ട്,നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ ജീവികളുടെ സ്പെസിമനുകളും സ്റ്റഫ് ചെയ്ത രൂപങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു, കൂടാതെ വിവിധയിനം ശില്പങ്ങള്, പുരാതന ശിലകള്‍, ആനയുടെ അസ്ഥികൂടം എന്നിവയും പ്രധാന ആകര്‍ഷണങ്ങളാണ്.
സ്റ്റേറ്റ് മ്യൂസിയത്തിന് സമീപത്തായി ഒരു കലാമ്യൂസിയവും പ്രവര്‍ത്തിക്കുന്നുണ്ട്, വിവിധയിനം വിളക്കുകള്‍, ആനക്കൊമ്പില്‍ തീര്‍ത്ത ശില്പങ്ങള്, താബൂലപ്പെട്ടി തുടങ്ങിയവയൊക്കെ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.