സിനമണ്‍ കേക്ക്
വെണ്ണ- 50 ഗ്രാം
മുട്ട- ഒന്ന്
പട്ട പൊടിച്ചത്- ഒരു ടീസ്പൂണ്‍
മൈദാ- 40 ഗ്രാം
പഞ്ചസാര പൊടിച്ചത്- 100 ഗ്രാം
കാരാമല്‍- 10 ഗ്രാം
അണ്ടിപ്പരിപ്പ് അരിഞ്ഞത്- 40 ഗ്രാം
വാനിലാ എസ്സന്‍സ്- ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
വെണ്ണയും പഞ്ചസാരപൊടിച്ചതും ഒരുമിച്ച് അടിക്കുക, ഇതില്‍ മുട്ടയും ചേര്‍ക്കുക, അതിനുശേഷം അണ്ടിപ്പരിപ്പ്, എസ്സന്‍സ്, ഉപ്പ്, കാരാമല്‍ എന്നിവ ചേര്‍ക്കുക. സോഡിയംബൈ കാര്ബന്നെറ്റും മൈദയും കൂടി ഇടഞ്ഞെടുത്ത് ഈ കൂട്ടിലേയ്ക്ക് ചേര്‍ക്കുക. മയം പുരട്ടിയ ഒരു പാത്രത്തിലേയ്ക്ക് കേക്ക് മിശ്രിതം ഒഴിച്ച് 150 ഡിഗ്രി സെല്‍ഷ്യസില്‍ 60-70 മിനിട്ട് ബേക്ക് ചെയ്യുക.