Encyclopedia

വിധവാ ദിനം

ആത്മാഭിമാനത്തോടെ സ്വന്തം കാലില്‍ നില്‍ക്കാനും കരുത്തോടെ ജീവിക്കാനും വിധവകളെ സഹായിക്കുക സമൂഹത്തിന്‍റെ കടമയാണ്. വിധവകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ആഗോളദിനം എന്ന ആശയം യു.എന്‍ അംഗീകരിച്ചത് 2010 ലാണ്. ആദ്യ ദിനാചരണം ഇക്കഴിഞ്ഞ ജൂണ്‍ 23-നു നടന്നു. പുരുഷന്മാര്‍ തൊഴിലെടുക്കുന്ന സമൂഹങ്ങളില്‍ അവരുടെ മരണത്തോടെ സ്ത്രീകള്‍ ദാരിദ്ര്യത്തിലാവുന്ന അവസ്ഥ ഒഴിവാക്കാനുള്ള കര്‍മപദ്ധതികള്‍ ഇന്ന് വിവിധ രാജ്യങ്ങളില്‍ നടക്കുന്നു.