വിജയാന്ത (ടാങ്ക്)
ഇന്ത്യൻ കരസേനയുടെ ഭാഗമായിരുന്ന ഒരു ടാങ്ക് ആണ് വിജയാന്ത. ബ്രിട്ടനിലെ വിക്കേഴ്സ് ആംസ്ട്രോങ് കമ്പനിയുടെ മാർക്ക് 1 എന്ന മോഡൽ ഇന്ത്യയിൽ ലൈസൻസോടെ നിർമ്മിക്കുകയായിരുന്നു . ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ ടാങ്കുമാണ് വിജയാന്ത. ടാങ്കിന്റെ ആദ്യരൂപം 1963 ൽ തയ്യാറായി. രണ്ടു വർഷം കഴിഞ്ഞ് 1965 ൽ യുദ്ധസേവനത്തിനു പ്രവേശിച്ചു. ആദ്യത്തെ 90 വാഹനങ്ങൾ വിക്കേഴ്സും തുടർന്നുള്ളവ ഇന്ത്യയിലും നിർമിച്ചു. ഈയാവശ്യത്തിനായി തമിഴ് നാട്ടിലെ ചെന്നൈക്കടുത്തുള്ള ആവടിയിൽ ടാങ്ക് ഫാക്ടറി സ്ഥാപിച്ചു. ‘ഹെവി വെഹിക്കിൾ ഫാക്ടറി ,ആവടി ‘എന്നാണ് ഇന്ന് ഈ സ്ഥാപനം അറിയപ്പെടുന്നത്. 1983 വരെ നിർമ്മാണം തുടർന്നു. 2200 ഓളം ടാങ്കുകൾ നിർമ്മിക്കപ്പെട്ടു.(മറ്റ് ചില കണക്കുകൾ പ്രകാരം 1600 നും 1800 നും ഇടക്ക്) എൺപതുകളിൽ സേന ഇവയെ പിൻവലിച്ച് ടി 72 ടാങ്കുകൾ ഉപയോഗിക്കുവാൻ തുടങ്ങി. കുറെ വാഹനങ്ങൾ.സ്വയം ചാലിത പീരങ്കികൾ ആയുംകവചിത വീണ്ടെടുപ്പ് വാഹനങ്ങൾ(ARV) ആയും രൂപാന്തരപ്പെടുത്തി.