Encyclopedia

വയ്യംകത

പണ്ടുകാലം മുതല്‍ഔഷധങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന വൃക്ഷമാണ് വയ്യംകത. ഇതിന്‍റെ തൊലി, ഫലം, വേര് എന്നിവ ഔഷധയോഗ്യമാണ്. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും ഇതുപയോഗിച്ചുവരുന്നു. ശ്വാസംമുട്ട്, കഫകെട്ട്, ഡയബറ്റിസ്, ത്വക് രോഗങ്ങള്‍ എന്നിവയ്ക്ക് വയ്യംകത ഉത്തമഔഷധമാണ്. ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും ഇതിനു ഔഷധഗുണത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ ഇന്ന് നടന്നുവരികയാണ്.

  ഇന്ത്യയില്‍ മാത്രം കാണുന്ന വയ്യംകത പശ്ചിമഘട്ടത്തില്‍ മാത്രമെ സമൃദ്ധമായി വളരുന്നുള്ളൂ. അര്‍ത്ഥശാസ്ത്രംത്തില്‍ പരാമര്‍ശമുള്ള ഇതിനെ പവിത്രവൃക്ഷമായാണ് പുരാണങ്ങളില്‍ വര്‍ണിക്കുന്നത്.