ലണ്ടന്‍
ഇംഗ്ലണ്ട്,വെയില്‍സ്, സ്കോട്ട്ലന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന ഗ്രേറ്റ് ബ്രിട്ടന്റെയും ഇംഗ്ലണ്ട്,സ്കോട്ട്ലന്‍ഡ്, നോര്‍ത്തേന്‍ അയര്‍ലന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന യുനൈറ്റഡ് കിംഗ്ഡം എന്ന രാജ്യത്തിന്റെയും തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ലണ്ടന്‍. തെംസ് നദിക്കരയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
അന്താരാഷ്ട്രതലത്തില്‍ ഏറ്റവും ശ്രദ്ദേയസ്ഥാനമുള്ള നഗരങ്ങളിലൊന്നാണ് ലണ്ടന്‍.ആഗോളവിപണിയില്‍ ശക്തമായ സ്വധീനം ചെലുത്തുന്ന ഏറ്റവുമധികം ആളുകള്‍ പ്രതിവര്‍ഷം സന്ദര്‍ശിക്കുന്ന, ഏറ്റവും ജീവിതച്ചെലവേറിയ നഗരമായി ലണ്ടന്‍ നഗരത്തിനകത്തെ മറ്റൊരു നഗരമാണ് വെസ്റ്റ്മിന്‍സ്റ്റര്‍. 2016-ലെ കണക്കനുസരിച്ച് ലണ്ടനിലെ ജനസംഖ്യ 87.88 ലക്ഷമാണ്.
ലണ്ടനെ ഹരിതാഭനഗരമായി നിലനിര്‍ത്തുന്നതിന് 35,000 ഏക്കറാണ് പൊതുപാര്ക്കുകള്ക്കായി മാറ്റിവച്ചിരിക്കുന്നത്. യുനെസ്കോ അംഗീകരിച്ച നാല് ലോകപൈതൃകകേന്ദ്രങ്ങളുള്ള ലോകത്തിലെ അപൂര്‍വം നഗരങ്ങളിലൊന്നുകൂടിയാണ് ലണ്ടന്‍.വെസ്റ്റ്മിന്‍സ്റ്റ്ര്‍ പാലസ്, ക്യൂ ഗാര്‍ഡന്‍സ്, ലണ്ടന്‍ ടവര്‍, മാരി ടൈം ഗ്രീന്‍വിച്ച് എന്നിവയാണിവ.
ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ആണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള റെയില്‍വേ അണ്ടര്‍ഗ്രൗണ്ട് നെറ്റ് വര്‍ക്ക്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മെട്രോസിസ്റ്റമാകട്ടെ, ലണ്ടന്‍ ഹീത്രോ വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ്.