റാബീസ് വൈറസ്
മനുഷ്യരിലും, മൃഗങ്ങളിലും ഒരുപോലെ പടരുന്ന വൈറസുകളാണ് റാബീസ് വൈറസ്’. പേപ്പട്ടിവിഷബാധയേല്ക്കുമ്പോള് ഈ വൈറസുകളാണ് ശരീരത്തില്‍ പ്രവേശിക്കുക.
തലച്ചോറില്‍ നീര്‍വീക്കമുണ്ടാക്കുന്ന സമയത്ത് റാബീസ് വൈറസ് രോഗിയില്‍ അകാരണമായ പേടി, വെള്ളത്തോടുള്ള ഭയം , നിയന്ത്രിക്കാനാവാത്ത വികാരപ്രകടനങ്ങള്‍ എന്നിവയൊക്കെ ഉണ്ടാക്കും. രോഗി പലപ്പോഴും അക്രമസ്വഭാവവും കാണിക്കാറുണ്ട്. പേയിളകുക എന്നാണ് ഇതിനു പറയുന്നത്. ഈ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന മിക്കവാറും രോഗികള്‍ മരണത്തിനു കീഴടങ്ങും.
മനുഷ്യര്‍, നായ, കന്നുകാലികള്‍, എന്നിവയാണ് റാബീസ് വൈറസിന്റെ പ്രധാന ഇരകള്‍. റാബീസ് വൈറസ് ഏറ്റവരുടെ ഉമിനീരില്‍ നിന്നാണ് വൈറസ് പടരുന്നത്. കേന്ദ്രനാഡീവ്യൂഹത്തെയും ഉമിനീര്ഗ്രന്ഥിയെയും ഈ വൈറസ് ബാധിക്കുന്നു. ഇത് രോഗിയുടെ വായയില്‍ നിന്ന് തുടര്‍ച്ചയായ ഉമിനീര് പ്രവാഹത്തിന് കാരണമാകും.
മനുഷ്യര്‍ക്ക് ഏല്ക്കുന്ന പേവിഷബാധയില്‍ 99 ശതമാനവും പട്ടിയില്‍നിന്ന് ഉണ്ടാകുന്നതാണ്. പേവിഷബാധയേറ്റുള്ള മരണങ്ങളില്‍ 90 ശതമാനവും ഇന്ത്യയിലാണ്.