മീന്മുട്ട അച്ചാര്‍
മീന്മുട്ട- 2 വലിയ സ്പൂണ്‍
മുളകുപൊടി- 2 വലിയസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 4 ചെറിയസ്പൂണ്‍
കടുകുപൊടി-2 വലിയസ്പൂണ്‍
വിനാഗിരി- 2 കപ്പ്
ഉപ്പ് -പാകത്തിന്
ജീരകം- 4 ചെറിയ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മീന്‍ മുട്ട വൃത്തിയാക്കി ഉപ്പും ചേര്‍ത്ത് കഴുകിയെടുത്ത് ഒരു മണിക്കൂര്‍ വയ്ക്കുക. മുളകുപൊടി, മഞ്ഞള്‍പ്പൊടി, ജീരകം, കടുക്പൊടി, ഇവ അല്പം വിനാഗിരിയില്‍ അരച്ചെടുത്ത് അര കപ്പ് വിനാഗിരിയില്‍ ഈ ചേരുവകളെല്ലാം കൂടി ചേര്‍ക്കുക. ഉപ്പ് ചേര്‍ത്ത് വച്ചിരിക്കുന്ന മീന്‍മുട്ടയില്‍ മഞ്ഞള്‍പ്പൊടിയും മുളക്പ്പൊടിയും ചേര്‍ത്ത് പൊരിക്കുക. തണുത്തശേഷം മുറിച്ച് കഷണങ്ങളാക്കി ഭരണിയിലിട്ടു വയ്ക്കുക. കലക്കി വച്ചിരിക്കുന്ന മസാലയും ഇതില്‍ ചേര്‍ത്ത് അടച്ച് വയ്ക്കുക.