പ്ലാസ്റ്റിക് കണ്ടുപിടിച്ചത് ആര്?
പ്ലാസ്റ്റിക്കിന്‍റെ ഇന്നത്തെ ഉപയോഗം കണ്ടാല്‍ ഈ വസ്തു കണ്ടുപിടിക്കുന്നതിനു മുമ്പ് മനുഷ്യന്‍ എത്ര ബുദ്ധിമുട്ടിയാണ് ജീവിച്ചിരുന്നത് എന്ന് തോന്നിപ്പോകും. ഇന്ന് എന്തും ഏതും പ്ലാസ്റ്റിക്കാല്‍ നിര്‍മ്മിതമാണ്.
1907-ല്‍ ബേക്കലാണ്ട് എന്ന ശാസ്ത്രജ്ഞനാണ് പ്ലാസ്റ്റിക് കണ്ടുപിടിച്ചത്. ഫീനോളും, ഫോര്‍മാല്‍ ഡി ഹൈഡും ചേര്‍ന്നാണ് ബേക്കലാണ്ട് പ്ലാസ്റ്റിക് നിര്‍മ്മിച്ചത്. ലഘുവായ രണ്ടു തന്മാത്രകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു വന്‍ തന്മാത്ര ഉണ്ടാകുക എന്നതാണ് പ്ലാസ്റ്റിക് നിര്‍മ്മാണത്തിന്‍റെ തത്വം. ഈ വന്‍തന്മാത്രയെ പോളിമര്‍ എന്ന് വിളിക്കുന്നു. വേണ്ട രീതിയില്‍ രൂപപ്പെടുത്തിയെടക്കാന്‍ കഴിയുന്ന പോളിമറുകള്‍ ആണ് പ്ലാസ്റ്റിക്കുകള്‍.