പൊന്നാനിയും ശിങ്കിടിയും
കഥകളിയിലെ കഥാപാത്രങ്ങള്‍ക്ക് സംഭാഷണമില്ലെന്നറിയാമല്ലോ, പിന്നണിയില്‍ പാടുന്നതിനൊത്താണ് കഥാപാത്രങ്ങളുടെ അഭിനയം.
കഥകളില്‍ സംഭാഷണം ഉള്‍പ്പെടെ കഥ മുഴുവന്‍ പാട്ടായാണ് പറയുന്നത്. താളമേളങ്ങളുടെ അകമ്പടിയോടെയാണിത്. പാടുന്നതില്‍ പ്രധാനിക്ക് പൊന്നാനി എന്നാണ് പറയുന്നത്. കൂട്ടിനുള്ളത് ശിങ്കിടിയും. ശങ്കിടി എന്നു പറയും.
അരങ്ങു നിയന്ത്രിക്കുന്നത് പൊന്നാനിയാണ്, പൊന്നാനി ചേങ്ങിലയില് അടിച്ചുകൊടുക്കുന്ന താളത്തിനൊത്താണ് കളി നടക്കുന്നത്, ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയാണ് കഥകളിയിലെ വാദ്യങ്ങള്‍.