CookingEncyclopediaFood

പാവയ്ക്കാ തീയല്‍

ചേരുവകള്‍

പാവയ്ക്ക -2 കപ്പ്‌

പുളി – 2 ഉരുള

പച്ചമുളക് – 10 എണ്ണം

ഉപ്പ് – പാകത്തിന്

സാമ്പാര്‍പൊടി – രണ്ടര ടീസ്പൂണ്‍

ഉണക്ക മുളക് – 4

എണ്ണ – 2 ടീസ്പൂണ്‍

പാചകം ചെയ്യുന്ന വിധംപാവയ്ക്ക വട്ടത്തില്‍ അരിഞ്ഞ് വയ്ക്കണം. സാമ്പാര്‍പൊടി കുറച്ചു വെള്ളം ഒഴിച്ച് കുതിര്‍ത്തു വയ്ക്കുക. 2 ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് പാവയ്ക്ക മൂക്കാതെ വറുത്തെടുക്കണം. പുളി പിഴിഞ്ഞ വെള്ളവും പച്ചമുളക് നെടുകെ പിളര്‍ന്നതും പാകത്തിന് ഉപ്പും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ കുതിര്‍ത്തു വച്ചിരിക്കുന്ന സാമ്പാര്‍പൊടി ചേര്‍ത്ത് ഒന്നുകൂടി തിളപ്പിക്കണം. വറുത്തെടുത്ത പാവയ്ക്ക ചേര്‍ത്ത് ചാറു കുറുകി വരുമ്പോള്‍ കടുകു താളിച്ച്‌ ഉപയോ