Encyclopedia

പരാദങ്ങള്‍

മരത്തിനു മുകളിലായി കാണപ്പെടുന്ന ചില ഓര്‍ക്കിഡുകള്‍ ഉണ്ട്, കണ്ടാല്‍ ഇത്തിക്കണ്ണികളെപ്പോലെ തോന്നിക്കുമെങ്കിലും ആതിഥേയസസ്യങ്ങളില്‍ നിന്ന് ലവണങ്ങളോ ആഹാരപദാര്‍ത്ഥങ്ങളോ ഒന്നും ഇവ വലിച്ചെടുക്കാറില്ല.എന്നാല്‍ ഇക്കൂട്ടത്തിലെ ചില ഇനങ്ങള്‍ സസ്യങ്ങളുടെ വെരുകളിലും മറ്റും കടന്നുകയറി ജീവിക്കാറുണ്ട്. ഫംഗസുകളുടെ സഹായത്തോടെ മുളയ്ക്കുകയും വളരുകയും ചെയ്യുന്ന ഓര്‍ക്കിഡുകള്‍ ആണ് ഇവ. ഇക്കൂട്ടര്‍ വേരുകള്‍ ഉപയോഗിച്ച് ആതിഥേയസസ്യങ്ങളില്‍ നിന്നും ഫംഗസില്‍നിന്നും വളര്‍ച്ചയ്ക്ക് വേണ്ടതെല്ലാം വലിച്ചെടുക്കും, ഹരിതകം ഒട്ടുമില്ലാത്ത ഓര്‍ക്കിഡുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. corallorhiza, epigonum എന്നിവയൊക്കെ ഉദാഹരണങ്ങളാണ്,