CookingEncyclopedia

പപ്പായ വട്ടയപ്പം

വറുത്ത പച്ചരിപ്പൊടി-250ഗ്രാം

പഞ്ചസാര-200 ഗ്രാം

പപ്പായ കഷണങ്ങള്‍ ആക്കിയത്- 3കപ്പ്‌

കള്ള്-അര കപ്പ്‌

തേങ്ങാ – 1 മുറി

ഏലയ്ക്കാ-5 എണ്ണം

തരി- 1 ടീസ്പൂണ്‍

ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

 തരി അല്പം വെള്ളത്തില്‍ കുറുക്കിയെടുക്കണം. വൃത്തിയാക്കിയ പപ്പായ കഷണങ്ങളാക്കി ഉരുളിയില്‍ അടുപ്പില്‍ വച്ച് കുഴമ്പ് രൂപത്തിലാക്കി എടുക്കണം. തേങ്ങാ ചിരകി തരുതരുപ്പായി അരയ്ക്കണം. അരിപ്പൊടിയില്‍, ചിരകിയ തേങ്ങയും കള്ളും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇഡ്ഡലി മാവിന്റെ അയവില്‍ കലക്കി ഇഡ്ഡലിത്തട്ടില്‍ കോരിയൊഴിച്ച് പുഴുങ്ങിയെടുക്കാം.