CookingEncyclopediaFood

നെല്ലിക്ക അച്ചാര്‍

നെല്ലിക്ക – 2 കിലോ

നാരങ്ങാനീര്- 2 ടീസ്പൂണ്‍

ജാതിക്ക – 2 കഷണം

ഗ്രാമ്പു  – 2 ടീസ്പൂണ്‍

കുരുമുളക്- 2 ടീസ്പൂണ്‍

ഏലയ്ക്ക – 2 എണ്ണം

തയ്യാറാക്കുന്ന വിധം

 നെല്ലിക്ക ഉപ്പിട്ട് വേവിക്കുക. നെല്ലിക്ക തണുത്തശേഷം അതിനകത്തുള്ള കുരുകളഞ്ഞ് കഷണങ്ങള്‍ മാത്രം മാറ്റി വയ്ക്കണം. ഒരു പരന്ന പാത്രത്തില്‍ അല്പം വെള്ളം വച്ച് അതില്‍ പഞ്ചസാര  ചേര്‍ത്ത് അടുപ്പത്ത് വച്ച് നല്ല കട്ടിയാകുന്നതു വരെ തിളപ്പിക്കുക. അതിനുശേഷം നെല്ലിക്കയും നാരങ്ങാനീരും ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. നല്ല കട്ടിയാകുമ്പോള്‍ കുരുമുളകും, ഗ്രാമ്പു, ഏലയ്ക്കാ, ജാതിക്ക എന്നിവ പൊടിച്ചതും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി വാങ്ങുക. തണുത്ത ശേഷം വൃത്തിയുള്ള കുപ്പികളിലാക്കി സൂക്ഷിക്കുക.