ടോക്കിയോ
ജപ്പാനിലെ പുരാതന നഗരങ്ങളിലൊന്നാണ് ടോക്കിയോ. 130 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ നഗരം ജപ്പാന്റെ തലസ്ഥാനമാണ്. ജപ്പാന് ചക്രവര്‍ത്തിയുടെ വസതിയും ജപ്പാന്റെ ഭരണസിരാകേന്ദ്രമായ നാഷണല്‍ ഡയറ്റും ഈ നഗരത്തില്‍ സ്ഥിതിചെയ്യുന്നു. എദോ എന്നായിരുന്നു ടോക്കിയോ നഗരത്തിന്റെ പഴയ പേര്. തലസ്ഥാനമായപ്പോഴാണ് കിഴക്കന്‍ തലസ്ഥാനം എന്ന പേര് ലഭിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ നഗരമാണ് ടോക്കിയോ എന്നാല്‍, 1964-ലെ ഒളിമ്പിക്സിന് വേദിയായതോടെ ഈ നഗരം പുരോഗതിയിലേക്ക് കുതിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച റോഡ്-റെയില്‍വെ നെറ്റ് വര്‍ക്കുകളും വാര്‍ത്താവിനിമയ ശൃംഖലയുമെല്ലാം ടോക്കിയോ നഗരത്തിലുണ്ട്. ഏഷ്യയിലെ വന്‍നഗരങ്ങളുടെ കൂട്ടായ്മയായ ഏഷ്യന്‍ മേജര്‍ സിറ്റിസ് നെറ്റ് വര്‍ക്ക് 21-ല്‍ അംഗമാണ് ഈ നഗരം.