ജക്കാര്‍ത്ത
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ദ്വീപാണ് ഇന്തോനേഷ്യയിലെ ജാവാ ദ്വീപ്.ഈ ദ്വീപിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണ് ജക്കാര്‍ത്ത നഗരം സ്ഥിതിചെയ്യുന്നത്. ഇന്തോനേഷ്യയുടെ തലസ്ഥാനാമായ ജക്കാര്‍ത്ത ആ രാജ്യത്തെ ഏറ്റവും വലിയ നഗരമാണ്.
ആദ്യകാലത്ത് സുന്ഡാകെലപ എന്നും പിന്നീട് ജയാകാര്ത്ത എന്നുമാണ് ജക്കാര്‍ത്ത അറിയപ്പെട്ടിരുന്നത്. ഇന്തോനേഷ്യയുടെ കാലത്തുതന്നെ കെട്ടിടങ്ങളും സ്മാരകങ്ങളുമൊക്കെ പണിതീര്‍ത്ത് ജക്കാര്‍ത്ത വന്‍ നഗരമായി മാറി. ഇതില്‍ ഇന്തോനേഷ്യയുടെ മുഖമുദ്രയായി മാറിയ ദേശീയസ്മാരകമാണ് മൊണാസ്.
ആസിയാന്‍ രാജ്യങ്ങളുടെ സെക്രട്ടറിയേറ്റ് ജക്കാര്ത്തയിലായതിനാല് അന്താരാഷ്ട്ര രംഗത്തും പ്രാധാന്യമുള്ള നഗരമാണിത്.