ചെമ്മീന്‍ അച്ചാര്‍
ചെമ്മീന്‍- ഒരു കിലോ
വറ്റല്‍മുളക്- 15 എണ്ണം
ജീരകം- 2 വലിയസ്പൂണ്‍
കടുക്- 2 വലിയസ്പൂണ്‍
ഇഞ്ചി- 4 കഷണം
വെളുത്തുള്ളി- 4 അല്ലി
പുളി – 2 ഉരുള
നല്ലെണ്ണ- ഒരു കിലോ
വിനാഗിരി- ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
പുളി കുറച്ച് വിനാഗിരിയില്‍ കുതിര്‍ത്ത് വയ്ക്കുക. ഇഞ്ചിയും വെളുത്തുള്ളിയും വിനാഗിരി തൊട്ട് അരച്ചെടുക്കണം. മുളക്, ജീരകം, കടുക് ഇവ വിനാഗിരി തൊട്ട് അരച്ച് ഒന്നിച്ച് കലര്‍ത്തുക.
ചെമ്മീനില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പുപൊടിയും പുരട്ടി പൊരിച്ചു വയ്ക്കുക, ഒരു പരന്ന പാത്രത്തില്‍ എണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ കറിവേപ്പിലയിട്ട് മസാലയും വറുത്തെടുക്കുക. വേവെത്തുമ്പോള്‍ കുതിര്‍ത്ത് വച്ചിരിക്കുന്ന പുളി പിഴിഞ്ഞതും വിനാഗിരിയും ചേര്‍ക്കണം, പൊരിച്ച് വച്ചിരിക്കുന്ന ചെമ്മീന്‍ ഈ മിശ്രിതത്തില്‍ ഇട്ടു ചെറുതീയില്‍ തിളപ്പിക്കുക\ എണ്ണ മീതെ പൊങ്ങിവന്ന ശേഷം കറി അടുപ്പില്‍ നിന്നിറക്കി വയ്ക്കുക. ചെമ്മീന്‍ കറി തണുത്ത് കഴിഞ്ഞാല്‍ വൃത്തിയുള്ള ഒരു ഭരണിയിലാക്കി അടച്ച് വയ്ക്കുക.