ചുവന്ന മുളക് അച്ചാര്‍
ചുവന്ന മുളക്- 200 ഗ്രാം
എണ്ണ- ഒരു കിലോ
മല്ലി – 200 ഗ്രാം
കടുക്- 2 സ്പൂണ്‍
മാങ്ങാപ്പൊടി- 150 ഗ്രാം
പെരും ജീരകം- 150 ഗ്രാം
ഉലുവ – 200 ഗ്രാം
കറുവാപ്പട്ട- 50 ഗ്രാം
ജീരകം- 50 ഗ്രാം
എരിവുമസാല- 50 ഗ്രാം
കായം- 2 ചെറിയ കഷണം
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
മുളകിന്റെ അറ്റത്തെ ഞെട്ട് എടുത്ത് വയ്ക്കുക മല്ലി, ഉലുവ, കറുവാപ്പട്ട, കായം, ജീരകം, കടുക് ഇവ പൊടിച്ചെടുത്ത് ഒന്നിലാക്കി അതില്‍ മാങ്ങാപ്പൊടി, എരിവുമസാല, ഉപ്പ് എന്നിവ ചേര്‍ത്ത് ആവശ്യത്തിനു എണ്ണ ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക. അതിനുശേഷം ദ്വാരമിട്ട് വച്ചിരിക്കുന്ന മുളക് എടുത്ത് ഈ ചേരുവ അതിനുള്ളില്‍ നിറച്ച ശേഷം ഒരു ഭരണിയെടുത്ത് വൃത്തിയാക്കി അതിനുള്ളില്‍ മുളക് അടുക്കി വയ്ക്കണം.ബാക്കിയുള്ള എണ്ണ മുഴുവന്‍ ഒഴിച്ച ശേഷം നേര്‍ത്ത തുണി ഉപയോഗിച്ച് ഭരണിയുടെ വായ് മൂടിവയ്ക്കുക.7 ദിവസം വെയിലത്ത് വച്ച ശേഷം ഉപയോഗിച്ച് തുടങ്ങാം.