കുറുക്കന്‍വാല്‍
കുറുക്കന്റെ വാലുപോലെ നീണ്ടുവിടര്‍ന്ന പൂങ്കുലയുള്ള ഓര്‍ക്കിഡാണ് കുറുക്കന്‍വാല്‍ ഓര്‍ക്കിഡ്. 60 സെന്റിമീറ്റര്‍ വരെ നീളം വയ്ക്കുന്ന പൂങ്കുലകള്‍ ആണ് ഇവയുടേത്. പശ്ചിമഘട്ടവനങ്ങളിലെ മരങ്ങളില്‍ വളരുന്ന ഈ ഓര്‍ക്കിഡുകള്‍ ഇന്ന് അലങ്കാര സസ്യമായും ഉപയോഗിക്കുന്നു. കട്ടിയേറിയതും താഴേക്ക് തൂങ്ങിവരുന്നതുമായ ഇലകളാണ് ഇവയുടെത്.