CookingEncyclopedia

കശുമാങ്ങാ കാന്‍സി

പഴുത്ത കശുമാങ്ങ ഉപ്പ് ചേര്‍ത്തലായനിയില്‍ 4 ദിവസം ഇട്ടുവച്ച ശേഷം 5 മിനിട്ട് ആവിയില്‍ വേവിക്കണം. പഴത്തിന്റെ തലയും മൂടും മുറിച്ചുകളയുക. പഴത്തിന്റെ എല്ലാഭാഗത്തും ഒരു ഫോര്‍ക്ക് ഉപയോഗിച്ച് കുത്തുക. ഇതിനെ ഒന്നര കിലോ പഞ്ചസാര 500 മില്ലി ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ച് തിളപ്പിക്കുക. പാവ് പരുവമാകുമ്പോള്‍ പഴങ്ങള്‍ ഇതില്‍ ഇട്ട് വയ്ക്കുക. അടുത്തദിവസവും 500 ഗ്രാം പഞ്ചസാരലായനിയില്‍ ചേര്‍ത്ത് പാവുകാച്ചുക. അതില്‍ പഴങ്ങള്‍ ഇട്ട് വയ്ക്കുക. അടുത്ത രണ്ടു ദിവസങ്ങളിലും അതേ അളവ് പഞ്ചസാരചേര്‍ത്ത് പ്രവര്‍ത്തി ആവര്‍ത്തിക്കുക. അതിനു ശേഷം പഴങ്ങള്‍ ലായനിയില്‍ നിന്ന് എടുത്ത് 5 ദിവസം ഉണക്കുക. നന്നായി ഉണങ്ങിക്കഴിഞ്ഞു കുപ്പികളില്‍ സൂക്ഷിച്ചാല്‍ വളരെനാള്‍ കേടാകാതെയിരിക്കും.