Encyclopedia

കള്ളക്കടത്തുകാരുടെ തുരങ്കം

കള്ളക്കടത്തുകാരുടെ പ്രവര്‍ത്തനകേന്ദ്രങ്ങളായ തുരങ്കങ്ങള്‍, നഗരത്തിലെ പ്രധാന തെരുവുകളുടെ അടിയിലായി ഇംഗ്ലണ്ടിലാണ് അവയ്ക്ക് തുടക്കം കുറിച്ചത്. പതിനേഴാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ കോണ്‍വോളില്‍ കള്ളക്കടത്തുകാര്‍ തുരങ്കങ്ങള്‍ ഉപയോഗിച്ചു തുടങ്ങി, ഈ വിദ്യ പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും കള്ളന്മാര്‍ ഉപയോഗിക്കാന്‍ തുടങ്ങി. ബോസ്നിയയിലെ സരജാവോ തുരങ്ക കള്ളക്കടത്തിന് പേരുകേട്ട സ്ഥലമായിരുന്നു.

  ഈജിപ്റ്റിനേയും ഗാസാ മുനമ്പിനെയും ബന്ധിപ്പിക്കുന്ന പ്രദേശത്തുള്ള ഗാസാസ്ട്രിപ്പ്‌ ടണല്‍ എന്ന കള്ളക്കടത്ത് തുരങ്കം ഒരു കാലത്ത് കുപ്രസിദ്ധമായിരുന്നു.

 മെക്സിക്കോയിലെ ടിജ്വാനയാണ് കള്ളത്തുരങ്കങ്ങള്‍ക്ക് പേരുകേട്ട മറ്റൊരു പ്രദേശം. മയക്കുമരുന്ന് കച്ചവടത്തിനായിരുന്നു ഈ തുരങ്കങ്ങള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്, എന്നാല്‍ ബാങ്ക് കൊള്ളകള്‍ നടത്താന്‍ വരെ അവര്‍ അവ ഉപയോഗപ്പെടുത്തിയിരുന്നു.

  കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നും പ്രവേശിക്കാവുന്ന ഒരു വലിയ കള്ളക്കടത്തു തുരങ്കം അടുത്തിടെ കണ്ടെത്തി. 2400 അടി നീളമുള്ള തുരങ്കത്തില്‍ അപ്പോയും നിര്‍മാണ ജോലികള്‍ നടന്നുവരികയായിരുന്നു, ആധുനിക രീതിയിലുള്ള വെന്റിലേഷന്‍ സംവിധാനം, എലിവേറ്റര്‍ എന്നിവ അതില്‍ ഒരുക്കിയിരിക്കുന്നു, രണ്ടു വര്‍ഷമായി അതിന്‍റെ നിര്‍മാണം നടന്നുവരികയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ലോകത്തിലെ ഏറ്റവും വലുതെന്ന് കരുതപ്പെടുന്ന ഈ കള്ളക്കടത്ത് തുരങ്കം 2006-ലാണ് കണ്ടെത്തിയത്. വിമാനത്താവളത്തിനടുത്തു നിന്നാണ് തുരങ്കത്തിന്റെ തുടക്കം, ടണ്‍ കണക്കിന് മയക്കുമരുന്ന് അവിടെ സൂക്ഷിച്ചിരുന്നു. അഞ്ചടി ഉയരമുള്ള തുരങ്കത്തിന്റെ അടിഭാഗം സിമന്റിട്ട്‌ മിനുക്കിയിരുന്നു, വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളും ഈ തുരങ്കത്തിനുണ്ട്.