Encyclopedia

ഓര്‍ക്കിഡ് വളരുന്ന പ്രദേശങ്ങള്‍

ലോകത്തിന്റെ പല ഭാഗത്തും ഓര്‍ക്കിഡുകള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഭൂമധ്യമേഖലാ പ്രദേശങ്ങളിലാണ് ഇവ ഏറ്റവും കൂടുതല്‍ വളരുന്നത്. ലോകത്ത് ഏറ്റവുമധികം ഓര്‍ക്കിഡുകള്‍ കാണപ്പെടുന്ന രാജ്യങ്ങള്‍ കൊളംബിയ. ഫിലിപ്പീന്‍സ്, തായ് ലന്‍ഡ്‌, ഇന്ത്യ, ശ്രീലങ്ക, പാരഗ്വായ് തുടങ്ങിയവയാണ് അര്‍ദ്ധ മരുഭൂമി പ്രദേശങ്ങളിലും കടലോരങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലുമൊക്കെ ഓര്‍ക്കിഡുകള്‍ വളരുന്നുണ്ട്.

* തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍

* പശ്ചിമഘട്ടവും ശ്രീലങ്കയും

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍

മലേഷ്യ, തായ് ലാന്‍ഡ്, വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നീ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വലിയ തോതില്‍ ഓര്‍ക്കിഡുകള്‍ വളരുന്നുണ്ട്. ഫിലിപ്പീന്‍സിലെ മൗണ്ട് ഹാമിഗ്വിട്ടന്‍ റേഞ്ച് വന്യജീവി സങ്കേതം ഓര്‍ക്കിഡുകള്‍ ഏറെയുള്ള പ്രദേശമാണ്. മലേഷ്യയിലെ സാരവാക്, കാമറണ്‍ ഹൈലാന്‍സ്, പാഹാങ്ങ് നാഷണല്‍ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലും ഓര്‍ക്കിഡുകള്‍ ധാരാളമായി വളരുന്നു.3,000-ലധികം ഓര്‍ക്കിഡുകളെ മലേഷ്യയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.90-ലധികം ഇനം ഓര്‍ക്കിഡുകള്‍ വളരുന്ന സ്ഥലമാണ് വിയറ്റ്നാം തായ് ലന്‍ഡില്‍ മാത്രം 1,300 ഓര്‍ക്കിഡുകളുണ്ട്.

പശ്ചിമഘട്ടവും ശ്രീലങ്കയും

ഇന്ത്യയിലെ പശ്ചിമഘട്ടവും ശ്രീലങ്കയും ഉള്‍പ്പെടുന്ന ജൈവവൈവിധ്യ മേഖല ഓര്‍ക്കിഡുകളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ പ്രദേശമാണ്. ഇന്ത്യയില്‍ 1,200-ലധികം ഓര്‍ക്കിഡ് ഇനങ്ങളുണ്ട്. കേരളം ഉള്‍പ്പെടുന്ന തെക്കന്‍ പശ്ചിമഘട്ടത്തില്‍ നിന്ന് മാത്രം 250-ഓളം ഓര്‍ക്കിഡുകളെ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ 35 ശതമാനവും ഇവിടത്തെ തനത് ഇനങ്ങളാണ്.അഗസ്ത്യാര്‍കൂടം, അച്ചന്‍കോവില്‍, രാജമല, വയനാട് വന്യജീവി സങ്കേതം എന്നിവിടങ്ങളിലാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കിഡുകള്‍ വളരുന്നത്.80 വിഭാഗങ്ങളില്‍ നിന്നായി 200-ലധികം ഓര്‍ക്കിഡുകളെ ശ്രീലങ്കയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടുത്തെ ആര്‍ദ്ര ഇല പൊഴിയാക്കാടുകള്‍, പുല്‍മേടുകള്‍, ചോല വനങ്ങള്‍ തുടങ്ങിയ ആവാസവ്യവസ്ഥകള്‍ ഓര്‍ക്കിഡുകളുടെ വളര്‍ച്ചയ്ക്ക് അനുകൂല ഘടകങ്ങളാണ്.