ഓരിലത്താമരകള്‍
ഒരേയൊരു ഇല മാത്രമുള്ള ഓര്‍ക്കിഡുകള്‍ ഉണ്ട്. അവയില്‍ nervilia എന്ന വിഭാഗത്തിന്റെ പേരാണ് ഓരിലത്താമര. പാറയിടുക്കുകളിലും വനപ്രദേശങ്ങളിലുമൊക്കെ ഇവ വളരുന്നു. മഴക്കാലം തുടങ്ങുമ്പോള്‍ പെട്ടെന്ന് മുളപൊട്ടി വളരുന്ന ഇവ കുറഞ്ഞ കാലം കൊണ്ട് നശിക്കുകയും ചെയ്യും, നിലം പറ്റികിടക്കുന്ന ഇവയുടെ ഇലകള്‍ പ്രത്യേക ആകൃതിയിലും നിറത്തിലും കാണപ്പെടുന്നു. പശ്ചിമഘട്ടത്തില്‍ മാത്രം അഞ്ചുതരം nervilia സസ്യങ്ങളുണ്ട്.