Encyclopedia

എച്ച്ഐവി

ലോകത്തിന്റെ പല ഭാഗങ്ങളിലായി ഏതാണ്ട് മൂന്നരക്കോടി ആളുകളെ മരണത്തിലേക്ക് നയിച്ച മാരകമായ രോഗാവസ്ഥയാണ് എയ്‌ഡ്‌സ്‌. എച്ച്ഐവി വൈറസാണ് ഇത് പരത്തുന്നത്.

  ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ് എന്ന എച്ച്ഐവി വൈറസ് ആഫ്രിക്കയില്‍ 19-ആം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണ് രൂപം കൊണ്ടതെന്ന് കരുതുന്നു. 1980-കളിലാണ് ഈ വൈറസിനെ ആദ്യമായി മനുഷ്യരില്‍ കണ്ടെത്തിയത്. ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസ് പ്രതിരോധശേഷിയെ വഴിയേ നശിപ്പിച്ച് മറ്റു രോഗങ്ങളിലേക്ക് നയിക്കുന്നു. ഈ അവസ്ഥയെ ആണ് എയ്ഡ്സ് എന്ന് വിളിക്കുന്നത്.

   ശരീരശ്രവങ്ങളിലൂടെ പകരുന്ന hiv വൈറസിനെതിരെ ഇതുവരെ കൃത്യമായ വാക്സിന്‍ വികസിപ്പിച്ചിട്ടില്ല. രോഗിയുടെ ജീവിതകാലം ദീര്‍ഘിപ്പിക്കാന്‍ കഴിയുന്ന ചില മരുന്നുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നു മാത്രം. അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും ഈ രോഗം പകരാറുണ്ട്.