ഉരുളക്കിഴങ്ങ് ഇറച്ചി റോസ്റ്റ്
ചേരുവകള്‍
ഇറച്ചി- ഒരു കിലോ
ഉരുളക്കിഴങ്ങ്- അര കിലോ
ഉള്ളി – അര കിലോ
വെളുത്തുള്ളി – 10 അല്ലി
പച്ചമുളക് – 15 അല്ലി
മല്ലിയില – 8 ഞെട്ട്
ഉപ്പ് – ആവശ്യത്തിനു
വെളിച്ചെണ്ണ – 200 ഗ്രാം
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകി നീളത്തില്‍ ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കായുമ്പോള്‍ ഉരുളക്കിഴങ്ങ് മൂപ്പിച്ച് കോരി മാറ്റി വയ്ക്കുക. അതിനുശേഷം ഉള്ളി തൊലി കളഞ്ഞ് അരിഞ്ഞു വയ്ക്കുക. അതിനു ശേഷം മല്ലിയിലയും വെളുത്തുള്ളിയും ചേര്‍ത്ത് അരയ്ക്കുക. ഉള്ളി എണ്ണയിലിട്ട് വറുത്തു വയ്ക്കുക. അതിനുശേഷം ഇറച്ചി വേവിക്കാനുള്ള വെള്ളം ഒഴിച്ച് വച്ച് വേവിക്കുക. പിന്നീട് ഇറച്ചി വെന്തശേഷം ഉരുളക്കിഴങ്ങ് ഇട്ട് ഇളക്കി വിളമ്പുക.