Encyclopedia

ഇരിപ്പ

കാട്ടാറുകളുടെ തീരത്ത് പൊതുവേ കണ്ടുവരുന്ന വന്‍വൃക്ഷമാണ് ഇരിപ്പ . പ്രസിദ്ധമായ ഒരു ഔഷധവൃക്ഷം കൂടിയായ ഇത് കേരളത്തിലെ വനങ്ങളില്‍ ധാരാളമുണ്ട്. മധുരസ്വഭാവമുള്ളതിനാലാണ് ഇതിനു ഈ പേര് ലഭിച്ചത്.

  ഇരിപ്പയുടെ തൊലി, പൂവ്, കായ്, വിത്ത്, ഇല എന്നിവ ഔഷധത്തിനായി ഉപയോഗിക്കുന്നു. വാത-പിത്തരോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മികച്ച ഔഷധമാണിത്. ഇരിപ്പയുടെ പൂവില്‍ പഞ്ചസാര, പൊട്ടാഷ്, ആല്‍ബുമിനോയ്ഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിന്‍റെ വിത്തില്‍ നിന്നും ആട്ടിയെടുക്കുന്ന തൈലം വാതരോഗം ശമിപ്പിക്കാന്‍ കഴിവുള്ളതാണ്. ചര്‍മരോഗങ്ങള്‍ക്കും എണ്ണ പ്രയോജനപ്പെടുത്താറുണ്ട്. സോപ്പുണ്ടാക്കാനും വിത്തില്‍ നിന്നും ആട്ടിയെടുക്കുന്ന തൈലം വാതരോഗം ശമിപ്പിക്കാന്‍ കഴിവുള്ളതാണ്. ചര്‍മരോഗങ്ങള്‍ക്കും എണ്ണ പ്രയോജനപ്പെടുത്താറുണ്ട്. സോപ്പുണ്ടാക്കാനും വിളക്ക് കത്തിക്കാനും ഈ എണ്ണ ഉപയോഗിക്കാറുണ്ട്.