CookingEncyclopediaFood

ഇഞ്ചിക്കറി

ഇഞ്ചി- 200 ഗ്രാം

പച്ചമുളക്- 20 എണ്ണം

ഉണക്കമുളക്-6 എണ്ണം

ഉലുവ- 2 നുള്ള്

എണ്ണ- 4 സ്പൂണ്‍

തേങ്ങാ ചുരണ്ടിയത്- കുറച്ച്

പുളി- നെല്ലിക്കാ വലുപ്പത്തില്‍

കടുക് വറുക്കാന്‍

 വെളിച്ചെണ്ണ- 2 സ്പൂണ്‍

കടുക് – ഒരു സ്പൂണ്‍

കറിവേപ്പില – കുറച്ച്

വറ്റല്‍മുളക്- 4 എണ്ണം

തയ്യാറാക്കുന്ന വിധം

 ഇഞ്ചി കനം കുറച്ച് ചെറുതായി വട്ടത്തില്‍ അരിയണം. ചീനച്ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും പ്രത്യേകം ചുവക്കെ വറുത്ത് കോരുക. പിന്നെ ഇഞ്ചിയും പച്ചമുളകും തമ്മില്‍ യോജിപ്പിക്കുക. പറഞ്ഞിരിക്കുന്ന അളവ് പുളി അരച്ച് ഇഞ്ചിയില്‍ ചേര്‍ക്കുക. ഒപ്പം ഉപ്പും വെള്ളവും ചേര്‍ത്ത് അടുപ്പത്ത് വച്ച് തിളപ്പിക്കുക. തേങ്ങയും ഉലുവയും അല്പം വെളിച്ചെണ്ണയില്‍ വറുത്തെടുക്കണം. ചീനച്ചട്ടിയില്‍ ബാക്കി വെളിച്ചെണ്ണ ഒഴിച്ച് മുളക് മുറിച്ചിട്ട് കടുകും കറിവേപ്പിലയും ഇട്ട് പൊട്ടുമ്പോള്‍ വറുത്തുവച്ചിരിക്കുന്ന തേങ്ങയും ഉലുവയും ഇട്ട് ഇളക്കി വാങ്ങുക. ഇഞ്ചി തിളച്ച് ഏതാണ്ട് പകുതിയാകുമ്പോള്‍ വറുത്ത് വച്ചിരിക്കുന്ന ചേരുവകള്‍ അതിലിട്ട് ഇളക്കി ചേര്‍ത്ത് ഉപയോഗിക്കാം.