ആർമി ഓർഡ്നൻസ് കോർ (AOC)
ഇന്ത്യൻ കരസേനയുടെയും, നേവി, എയർഫോഴ്സ് തുടങ്ങിയ സർവീസുകളുടെ വെടിക്കോപ്പുകളുടെയും പടക്കോപ്പുകളുടെയും (Arms & Ammunition) നിർമ്മാണം, വസ്ത്രങ്ങൾ മുതലായവയുടെ വിതരണം, അറ്റകുറ്റപ്പണികൾ തുടങ്ങിയ ജോലികളാണ് ഈ വിഭാഗം നിർവഹിക്കുന്നത്. ഭാരതതിന്റെ നാനാഭാഗത്തുമുള്ള നിരവധി ഓർഡ്നൻസ് ഫാക്റ്ററികളിലായി നിരന്തരം നടക്കുന്ന സങ്കീർണങ്ങളായ ജോലിയുടെ ആകെത്തുകയായ AOC സായുധ സേനയുടെ നട്ടെല്ലാണെന്ന് പറയാം. ഈ വിഭാഗത്തിൽ പട്ടാളക്കാരും സാങ്കേതിക വിദഗ്ദ്ധന്മാരായ സിവിലിയൻമാരും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു. സൈനിക ഉപകരണങ്ങൾക്കായി ഒരുകാലത്ത് വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യ അതിവേഗം സ്വയം പര്യാപ്തതയിലേക്ക് കുതിച്ചുകയറുകയാണ്.