Encyclopedia

ആദ്യത്തെ ബഹിരാകാശ യാത്രികന്‍ ആര്

ഇന്റര്‍നാഷണല്‍ ജിയോസഫിക്കല്‍ വര്‍ഷമായ 1957-58 കാലത്താണ് ബഹിരാകാശ യാത്രാസംരംഭങ്ങള്‍ക്ക് ഒരു കുതിപ്പുണ്ടായത്. 1957 ഒക്ടോബര്‍ 4നു സ്പുട്നിക്-1 എന്ന മനുഷ്യനില്ലാത്ത വാഹനത്തെ റോക്കറ്റ് ഉപയോഗിച്ച് റഷ്യക്കാര്‍ ബഹിരാകാശത്തേക്കുയര്‍ത്തി. 1957 നവംബര്‍ 3-ന് ഉയര്‍ന്ന സ്പുട്നിക്-2 എന്ന റോക്കറ്റ് വഹിച്ച ഉപഗ്രഹത്തിന്‍റെ ഭാരം 508 കിലോഗ്രാം ആയിരുന്നു. ലെയ്ക്ക എന്നു പേരുള്ള ഒരു നായയും ഈ പേടകത്തിലുണ്ടായിരുന്നു. ലെയ്ക്ക ഒരാഴ്ച ബഹിരാകാശത്ത് കഴിഞ്ഞ ശേഷം മരണമടഞ്ഞു.

  1961 ഏപ്രില്‍ 12-ന് വസ്തോക്-1 എന്ന പേടകം സോവിയറ്റ് യൂണിയനില്‍ നിന്നും ഉയര്‍ന്നു. യൂറിഗഗാറിന്‍ എന്ന ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെയും വഹിച്ചായിരുന്നു ആ കുതിപ്പ്. 108 മിനിട്ട് നേരം ഗഗാറിന്‍ ഭൂമിയെ വലംവച്ച ശേഷം ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചെത്തി, ആദ്യത്തെ ബഹിരാകാശ യാത്രിക റഷ്യയിലെ വാലന്റിനെ തെറഷ കോവ ആണ്.