Encyclopedia

അഭയാര്‍ത്ഥി ദിനം

പാരിസ്ഥിതികമോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ താമസിക്കുന്ന ഇടം വിട്ടു പലായനം ചെയ്യേണ്ടിവരുന്നവരെ പൊതുവില്‍ അഭയാര്‍ത്ഥികള്‍ എന്നു വിളിക്കുന്നു. അതിര്‍ത്തി തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ലക്ഷക്കണക്കിനു മനുഷ്യര്‍ ഇപ്പോഴും അഭയാര്‍ത്ഥികളാണ്. അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭ 1951-ല്‍ പ്രത്യേക കണ്‍വെന്‍ഷന്‍ ചേര്‍ന്നിരുന്നു. എല്ലാ വര്‍ഷവും ജൂണ്‍ 20 അഭയാര്‍ത്ഥികളോട് അനുഭവം പ്രകടിപ്പിക്കാനുള്ള ദിവസമായി ആചരിക്കാന്‍ യു.എന്‍ തീരുമാനിച്ചത് 2000 ഡിസംബര്‍ 4-നാണ് ആദ്യ ദിനാചരണം 2001-ല്‍ നടന്നു.