കണ്ടകാരിച്ചുണ്ട
സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഔഷധ സസ്യമാണ് കണ്ടകാരിചുണ്ട. തരിശുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും പാതവക്കിലും ഈ സസ്യത്തെ കാണാം. നീലപ്പൂക്കൾ ഉണ്ടാകുന്നവ, വെള്ളപ്പൂക്കൾ ഉണ്ടാകുന്നവ എന്നിങ്ങനെ രണ്ടുതരം ചെടികൾ നിലവിലുണ്ട്. വെള്ള നിറത്തിലുള്ള പൂക്കൾ ഉള്ളവ ലക്ഷ്മണാ എന്ന പേരിലും അറിയപ്പെടുന്നു.