വില്യം ഹെന്റി ഹാരിസണ്‍
പണക്കാരെ വീണ്ടും പണക്കാരാക്കാനും ദരിദ്രരെ വീണ്ടും ദരിദ്രരാക്കാനുമുള്ള നടപടികളാണ് സര്‍ക്കാരിന്റേത്. മാര്‍ട്ടിന്‍ ബ്യൂറന്‍റെ നടപടികളെ ഇങ്ങനെ തുറന്നു വിമര്‍ശിച്ച എതിരാളിയാണ് വില്യം ഹെന്റി ഹാരിസണ്‍. ബ്യൂറനെ പാരജയപ്പെടുത്തി അദ്ദേഹം അമേരിക്കയുടെ ഒന്‍പതാമത്തെ പ്രസിഡന്റായി.
ഗായകനായ ബഞ്ചമിന്‍ ഹാരിസന്റെയും എലിസബത്ത് ബസെറ്റിന്‍റെയും പുത്രനായി 1773 ഫെബ്രുവരി 9-നാണ് ഹാരിസണിന്റെ ജനനം. ഹാംഡെന്‍ സിഡ്നി കോളേജില്‍ ഭാഷയും ചരിത്രവും കണക്കും പഠിച്ചു. പിന്നീട് വൈദ്യശാസ്ത്രം പഠിക്കാന്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കിയില്ല. സൈനിക സേവനത്തില്‍ താല്പര്യം തോന്നിയതിനാല്‍ സൈന്യത്തില്‍ ചേര്‍ന്നു. 1798 വരെ സൈന്യത്തില്‍ തുടര്‍ന്നു.
തുടര്‍ന്ന് നോര്‍ത്ത് വെസ്റ്റ് ടെറിട്ടറിയുടെ സെക്രട്ടറിയായി.1801-ല്‍ ഇന്‍ഡ്യാനയുടെ ഗവര്‍ണറുമായി. അവിടെ ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ കലാപം അടിച്ചമര്‍ത്തുന്നതില്‍ ഹാരിസണ്‍ വലിയ പങ്കു വഹിച്ചു.1812-ലെ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഗവര്‍ണര്‍സ്ഥാനം രാജി വച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അമേരിക്ക മികച്ച വിജയം നേടി. ഇത് അദ്ദേഹത്തിനു കൂടുതല്‍ ജനപ്രീതി നേടിക്കൊടുത്തു.
1816 മുതല്‍ 1819 വരെ ഹാരിസണ്‍ പ്രതിനിധി സഭയില്‍ അംഗമായിരുന്നു. 1821 വരെ ഒഹിയോ സംസ്ഥാനത്തിന്റെ സെനറ്ററുമായി, 1825-ല്‍ യു.എസ്. സെനറ്ററായിരുന്നു. 1836-ല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിച്ചുവെങ്കിലും തോറ്റു. എന്നാല്‍ 1840-ല്‍ ഹാരിസണ്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.1841 മാര്‍ച്ച്4-നാണ് അദ്ദേഹം അധികാരമേറ്റത്. കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍, 1841 ഏപ്രില്‍ 4-നു അദ്ദേഹം മരണമടഞ്ഞു. ജലദോഷമായി തുടങ്ങിയ അസുഖം പിന്നെ ന്യൂമോണിയ ആയി മരണകാരണമാകുകയായിരുന്നു. പ്രസിഡന്റ് പദവിയിലിരിക്കേ മരിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ഹാരിസണ്‍.