EncyclopediaScienceSpaceTell Me Why

സൂര്യന്‍ എന്നെങ്കിലും മരിക്കുമോ?

സൂര്യനും ഒരു നക്ഷ്ത്രമാണെന്നും, മറ്റും നക്ഷത്രങ്ങളെപ്പോലെ മാറ്റത്തിനും നാശത്തിനും വിധേയനാണെന്നും ഉള്ള വസ്തുത അത്ര ആശ്വാസപ്രദമല്ല. സൂര്യനിലുണ്ടാവുന്ന മാറ്റങ്ങള്‍ മനുഷ്യരാശിക്ക് വിനയനാകുമോ?

  സൂര്യന്‍ സാവധാനത്തില്‍ തണുത്തുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രമാണെന്ന് പണ്ടൊരു സിദ്ധാന്തമുണ്ടായിരുന്നു, എന്നാല്‍ ഇത് ശരിയല്ലെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. സൂര്യനില്‍ നടക്കുന്ന ചില തെര്‍മോന്യൂക്ലിയര്‍ പ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് ഇന്നു ശാസ്ത്രജ്ഞര്‍ സുനിശ്ചിതമായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമായി, സൂര്യനിലുള്ള ഹൈഡ്രജന്‍ അണുക്കള്‍ സംയോജിച്ച് ഹീലിയം ന്യൂക്ലിയസിനു രൂപം കൊടുക്കുന്നു. ഹൈഡ്രജന്‍, ഹീളിയമാകുന്ന ഈ രാസമാറ്റം ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നു. ഏകദേശം 27 ദശലക്ഷം ഡിഗ്രി ഫാരന്‍ഹീറ്റിലാണ് ഈ രാസമാറ്റം നടക്കുന്നത്. ഈ പ്രക്രിയയിലുണ്ടാവുന്ന ഊര്‍ജ്ജം, റേഡിയേഷന്‍ വഴി ഭൂമിയിലേക്കു സഞ്ചരിക്കുകയും അതിന്‍റെ 1% മാത്രം ഭൂമിയില്‍ എത്തുകയും ചെയ്യുന്നു.

    സൂര്യനിലുള്ള ഈ ഹൈഡ്രജന്‍ എത്രകാലം നിലനില്‍ക്കും? കോടികണക്കിന് വര്‍ഷങ്ങളിലേക്ക് തെര്‍മോ ന്യൂക്ലിയര്‍ പ്രതിപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഹൈഡ്രജന്‍ സൂര്യനിലുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. സൂര്യന്‍റെ മൊത്തം ആയുസ്സ് 10 ലക്ഷം കോടി വര്‍ഷങ്ങളാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതില്‍ ഏകദേശം പകുതിവര്‍ഷങ്ങള്‍ സൂര്യന്‍ പിന്നിട്ടിരിക്കുന്നു. അതായത് അടുത്ത 5 ലക്ഷം കോടി വര്‍ഷങ്ങള്‍ കൂടി നമുക്ക് സുര്യപ്രകാശം കിട്ടും. പേടി വേണ്ട.