പാമ്പു പ്രസവിക്കുമോ?
സന്താനോല്‍പാദനത്തിന് മിക്കവാറും പാമ്പുകള്‍ മുട്ടയിടുന്നു. പാമ്പിന്‍ കുഞ്ഞു ഒരു ഗര്‍ഭപാത്രത്തിലെപ്പോലെ സൗകര്യങ്ങളുള്ള മുട്ടയ്ക്കകത്തിരുന്നു വളര്‍ന്നു സ്വന്തമായി ജീവിക്കാമെന്ന നിലയാകുമ്പോള്‍ പുറംതോട് പൊട്ടിച്ചു പുറത്തുവരുന്നു. ചില പാമ്പുകള്‍ പ്രസവിക്കാറുമുണ്ട്. ചെളിക്കുണ്ടിലും വെള്ളത്തിനടിയിലുള്ള കല്ലുകളുടെ ഇടയിലും കണ്ടുവരുന്ന കണ്ണുപൊട്ടന്‍ പാമ്പ് പ്രസവിക്കുന്ന ഇനത്തില്‍പെടുന്നു.