‘ഹെല്‍മറ്റ് ഫ്രോഗ്’ ഹെല്‍മറ്റ് വയ്ക്കുന്നത് എന്തിന്?
ഒരിനം തവളകള്‍ തലയില്‍ ഹെല്‍മറ്റ് വച്ചാണ് നടക്കുക, യാത്രചെയ്യുമ്പോള്‍ മാത്രമല്ല ഇവ സ്ഥിരമായി തലയില്‍ വച്ചിരിക്കുകയാണ്. എല്ലുകൊണ്ട് നിര്‍മ്മിച്ച വലിയ മുഴകളാണ് അവയുടെ ഹെല്‍മറ്റ് തലയുടെ മാത്രം രക്ഷയ്ക്കല്ല മൊത്തം ശരീരത്തിന്‍റെ രക്ഷയ്ക്കാണു ഈ തവളകള്‍ തങ്ങളുടെ ശിരോകവചം ഉപയോഗിക്കുന്നത്.
വേനല്‍ക്കാലമാകുമ്പോള്‍ ഹെല്‍മറ്റ് തവളകള്‍ ഏതെങ്കിലും മരപ്പൊത്തുകളില്‍ കയറിപ്പറ്റുന്നു. എന്നിട്ട് തന്‍റെ തലയിലെ ഹെല്‍മറ്റ് വച്ച് പൊത്തിന്റെ ദ്വാരം അടയ്ക്കുന്നു. പുറത്തെ ചൂട് വായു പൊത്തിനകത്ത് കടക്കാതിരിക്കാനാണ് ഈ സൂത്രം. ചൂട് വായു കടക്കാത്തതിനാല്‍ പൊത്തിനകത്ത് ഈര്‍പ്പം നിലനില്‍ക്കും, വേനല്‍ക്കാലം മുഴുവനും തവള പൊത്തിനകത്ത്തന്നെ കഴിഞ്ഞ് കൂടുന്നു.