ഒട്ടകപ്പക്ഷി മണലില്‍ തലപൂഴ്ത്തി നില്‍ക്കുന്നത് എന്തിന്?
ശത്രുക്കളെ കണ്ടു പേടിച്ചതാണ് ഒട്ടകപ്പക്ഷി മണലില്‍ തല താഴ്ത്തി നില്‍ക്കുന്നതെന്ന് ഒരു വിശ്വാസമുണ്ട്, ആരെങ്കിലും കാര്യങ്ങളെ നേരിടാതെ ഒഴിഞ്ഞുമാറുമ്പോള്‍ ഒട്ടകപ്പക്ഷിയുടെ നയം എന്നൊരു ശൈലിയും നാം പ്രയോഗിക്കാറുണ്ട്, എന്നാല്‍ ഇത് ശരിയല്ല. വീറുള്ള പോരാളിയാണ് ഒട്ടകപ്പക്ഷി, പക്ഷികളില്‍ ഏറ്റവും വലിപ്പക്കാരനായ ഇവന്‍ തങ്ങളില്‍ വലിയവരോടും പോരാടാന്‍ മടിക്കുന്നില്ല. പിന്നെ എന്തിനാണ് മണലില്‍ തല താഴ്ത്തുനത് എന്നായിരിക്കും , ശക്തമായ കാറ്റ് വീശുമ്പോള്‍ അതില്‍ നിന്നു രക്ഷപ്പെടാനാണ് ഒട്ടകപ്പക്ഷി തല താഴ്ത്തി നില്‍ക്കുന്നത്.