ചന്ദ്രന് അന്തരീക്ഷമില്ലാത്തത് എന്തുകൊണ്ട്??
എല്ലാ ആകാശഗോളങ്ങളും ഉണ്ടായിട്ടുള്ളത് ‘നെബുലകള്‍’എന്നു വിളിക്കുന്ന വാതക പടലങ്ങള്‍ സങ്കോചിച്ചാണ്.സ്വാഭാവികമായും അവശിഷ്ട നെബുല അന്തരീക്ഷമായി മാറുന്നു.എന്നാല്‍ വളരെ ചെറിയ ഗോളങ്ങള്‍ക്ക് വായുമണ്ഡലത്തെ പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ ആകര്‍ഷണ ശക്തിയുണ്ടാവില്ല.തന്മാത്രകള്‍ക്ക് അവയുടെ നിരന്തര ചലനം കാരണം രക്ഷപ്പെടും.അങ്ങനെ അന്തരീക്ഷം ക്രമേണ നഷ്ടമാവും.ചന്ദ്രനും ബുധനുമെല്ലാം അന്തരീക്ഷം ഇല്ലാതായത് അങ്ങനെയാണ്.ഒരു ഗോളം സൂര്യനില്‍ നിന്ന് വളരെ അകലെയാണെങ്കില്‍ അതിനു ലഭിക്കുന്ന ചൂടിന്റെ അളവ് കുറവായിരിക്കുമല്ലോ.തന്മൂലം വായുതന്മാത്രകളുടെ ചലനവേഗവും കുറയുന്നു.അപ്പോള്‍ അന്തരീക്ഷം നഷ്ടപ്പെടുന്നില്ല.അതായത് ചന്ദ്രന്‍ വ്യാഴത്തിന്‍റെ ഉപഗ്രഹമായിരുന്നെങ്കില്‍ അതിന് അന്തരീക്ഷമുണ്ടാകുമായിരുന്നു .