ഐസ്കട്ട കൈയില്‍ നിന്നും വഴുതിപ്പോകുന്നത് എന്തുകൊണ്ട്??
ഐസ്കട്ട കൈയില്‍ പിടിക്കുവാന്‍ ശ്രമിക്കുമ്പോള്‍ വിരലുകളില്‍ നിന്നും താപം ഐസിലേക്ക് ഒഴുകും.ഐസ് ഉരുകി വെള്ളമാകും അങ്ങനെ വിരലുകള്‍ക്കും ഐസ്ക്കട്ടക്കും ഇടയില്‍ വെള്ളത്തിന്‍റെ നേര്‍ത്ത പാളിയുണ്ടാകും.ഇതാണ് ഐസ് വഴുതിപ്പോകാനുള്ള കാരണം.ഇതേ കാരണത്താല്‍ തന്നെയാണ് ഐസില്‍ സ്കെറ്റ് ചെയ്യുവാന്‍ കഴിയുന്നതും.പക്ഷേ ഇവിടെ മര്‍ദം മൂലമാണ് ഐസ് ഉരുകുന്നത്.സ്കെറ്റ് ചെയ്യുന്ന ആളിന്‍റെ ഭാരം ഐസില്‍ സമ്മര്‍ദം ചെലുത്തും.മര്‍ദം കൂടിയാലും താപനില ഉയരും. അങ്ങനെ യഥാര്‍തത്തില്‍ സ്കെറ്റ് ചെയ്യുന്ന ആള്‍ വെള്ളത്തിന്‍റെ നേര്‍ത്ത ഫിലിമില്‍ക്കൂടിയാണ് തെന്നി നീങ്ങുന്നത്. സ്കേറ്റ് ചെയ്യുന്ന ആള്‍ മുന്നോട്ടു നീങ്ങിയാലുടന്‍ വെള്ളം വീണ്ടും ഐസ് ആകുകയും ചെയ്യും.