നെല്ലിക്ക ചവച്ചശേഷം വെള്ളം കുടിച്ചാല്‍ മധുരിക്കുന്നത് എന്തുകൊണ്ട്??
നെല്ലിക്ക ചവച്ചശേഷം വെള്ളം കുടിച്ചാല്‍ മധുരം തോന്നും എന്ന കാര്യം മിക്കവാറും അനുഭവിച്ചറിഞ്ഞിരിക്കും മൂത്തരുടെ വാക്കും മുതുനെല്ലിക്കയും മുമ്പേ ചവര്‍ക്കും പിന്നെ മധുരിക്കും എന്ന പഴഞ്ചൊല്ലും കേട്ടിരിക്കും നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള ഗാലെറ്റുകള്‍,ടാനെറ്റുകള്‍ എന്നീ ലവണങ്ങളാണ് ഈ അനുഭവത്തിന് കാരണം.പോളീഫിനോളിക് യൗഗികങ്ങള്‍ എന്ന പേരിലാണ് രസതന്ത്രജ്ഞന്മാര്‍ ഈ രാസവസ്തുക്കളെ വിളിക്കുന്നത്.
നെല്ലിക്ക ചവയ്ക്കുമ്പോള്‍ ഈ യൗഗികങ്ങള്‍ നാവിലുള്ള രുചിമുകളങ്ങളില്‍ നിറയുന്നു.രുചിമുകളങ്ങളെ താല്‍കാലികമായി സംവേദനക്ഷമമല്ലാതാക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.തന്മൂലം നമുക്ക് ഒരു തരം ചവര്‍പ്പ് അനുഭവപ്പെടുന്നു.തുടര്‍ന്ന് വെള്ളം കുടിയ്ക്കുമ്പോള്‍ രുചിമുകുളങ്ങളില്‍ നിറഞ്ഞ ഗാലെറ്റുകളും ടാനേറ്റുകളും ഒളിച്ചുപോവുന്നു.അതോടെ രുചിമുകുളങ്ങള്‍ക്ക് അവയുടെ സംവേദനക്ഷമത തിരിച്ചു കിട്ടുന്നു.നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള ഗ്ലൈക്കോസൈടുകളുടെ ജലവിശ്ലേഷണം വഴി ലഭിക്കുന്ന പഞ്ചസാരയുടെ യഥാ൪ഥ രുചി,അതായത് മധുരം നമുക്ക് അനുഭവപ്പെടുകയും ചെയ്യുന്നു.