മുതല സ്വന്തം കുഞ്ഞുങ്ങളെ തിന്നുമെന്ന് പറയുന്നത് എന്തുകൊണ്ട്???
മുതലകള്‍ അവ ജീവിക്കുന്ന നദികളുടെയോ തടാകത്തിന്റെയോ തീരത്തിലുള്ള മണ്ണില്‍ കുഴിയുണ്ടാക്കിയാണ് മുട്ടയിടുന്നത്.മുട്ടകള്‍ വിരിയാറാകുമ്പോള്‍ അതിനകത്തുള്ള കുഞ്ഞുങ്ങള്‍ ഒരു പ്രത്യേകതരo ശബ്ദം പുറപ്പെടുവിക്കും.ഇതുകേള്‍ക്കുമ്പോള്‍ തള്ള മുതല അവിടെയെത്തി മണ്ണ് ചികഞ്ഞു മാറ്റുന്നു.മിക്ക കുഞ്ഞുങ്ങള്‍ക്കും സ്വയം മുട്ടത്തോട് പൊട്ടിച്ച് പുറത്ത് വരാന്‍ കഴിയും.അങ്ങനെ കഴിയാത്ത കുഞ്ഞുങ്ങളുള്ള മുട്ടകളെ തള്ള മുതല വായിലിട്ടു ഉരുട്ടി പൊട്ടിക്കുവാന്‍ സഹായിക്കുകയും ചെയ്യും.
തുടര്‍ന്ന് കുഞ്ഞുങ്ങളെ ഓരോന്നിനെയായി മൃദുവായി കടിച്ചെടുത്ത് വായ്ക്കകത്താക്കും.പിന്നീട് അവയെ വെള്ളത്തില്‍ കൊണ്ടുപോയി വിടും.വെള്ളത്തില്‍ ഇട്ടാലുടന്‍ മുതലകുഞ്ഞുങ്ങള്‍ക്ക് നീന്തുവാന്‍ കഴിയും.അവ തങ്ങളുടെ ശരീരവലിപ്പത്തിനനുസരിച്ച് ചെറുപ്രാണികളെയും മറ്റും പിടിച്ചു തിന്നുവാന്‍ തുടങ്ങും .ഈ സമയത്ത് ശത്രുക്കളില്‍ നിന്ന് ഭീഷണിയുണ്ടായാല്‍ അവ തള്ള മുതലയുടെ സമീപത്തേക്ക് നീന്തിചെല്ലും.എന്നാല്‍ തല്ലമുതല അവയെ വായിലേക്ക് എടുക്കുകയില്ല.മുട്ട വിരിഞ്ഞ് പുറത്തുവന്ന ഉടനെ വെള്ളത്തില്‍ എത്തിക്കുവാന്‍ മാത്രമാണ് തല്ലമുതല കുഞ്ഞുങ്ങളെ വായ്ക്കകത്ത് എടുക്കുന്നത്.കരയില്‍ മുതലക്കുഞ്ഞുങ്ങളെ പിടിച്ചു തിന്നുവാന്‍ ധാരാളം ശത്രുക്കള്‍ ഉണ്ട്.