EncyclopediaTell Me Why

ബാര്‍ബര്‍ മത്സ്യം എന്നുവിളിക്കുന്നത് എന്തുകൊണ്ട്?

ബാര്‍ബര്‍ മത്സ്യം എന്നു പേരുള്ള ഒരു തരo മത്സ്യങ്ങള്‍ ഉണ്ട്. ഇവ മറ്റു മത്സ്യങ്ങളുടെ ശരീരത്തിലെ അഴുക്കും ചെള്ളുമെല്ലാം തിന്ന് വൃത്തിയാക്കുന്നു. മറ്റു മത്സ്യങ്ങള്‍ ഇവയ്ക്ക് തങ്ങളുടെ ചെകിളകളും ചിറകുകളുമെല്ലാം വേണ്ടരീതിയില്‍ കാണിച്ചുകൊടുക്കുന്നു. പലപ്പോഴും ബാര്‍ബര്‍ഷാപ്പിലെപ്പോലെ ഈ മത്സ്യങ്ങളുടെ മുമ്പിലും നീണ്ട ക്യൂ ആയിരിക്കും, മറ്റു മത്സ്യങ്ങളുടെ അഴുക്കും മറ്റും തിന്നാണ് ബാര്‍ബര്‍ മത്സ്യങ്ങള്‍ ജീവിക്കുന്നത്.