നെല്ലിക്ക ആദ്യം ചവര്‍ക്കുന്നതും പിന്നീട് മധുരിക്കുന്നതും എന്തുകൊണ്ട്?
നെല്ലിക്ക ചവച്ചാല്‍ ആദ്യം ചവര്‍പ്പാണ് അനുഭവപ്പെടുന്നത്. അല്പം വെള്ളം കുടിക്കുകയോ ഉമിനീരിറക്കുകയോ ചെയ്യ്‌താല്‍ വായ് നന്നായി മധുരിക്കും.
നെല്ലിക്കയില്‍ polyphenolic compounds എന്നറിയപ്പെടുന്ന ഗാലേറ്റുകള്‍, ടാനേറ്റുകള്‍ എന്നീ ലവണങ്ങള്‍ ഉണ്ട്. ഈ ലവണങ്ങളുടെ സാന്നിദ്ധ്യമാണ് ഇതിനു കാരണം. നെല്ലിക്ക ചവയ്ക്കുമ്പോള്‍ ഈ ലവണങ്ങള്‍ വായിലെ രുചിമുകളങ്ങളില്‍ നിറഞ്ഞ് അവയുടെ സംവേദന ക്ഷമതയെ മരവിപ്പിക്കുന്നു. ആ സമയത്ത് ഒരു ചവര്‍പ്പ് അനുഭവപ്പെടുന്നു. വെള്ളം കുടിക്കുകയോ ഉമിനീരിറക്കുകയോ ചെയ്യുമ്പോള്‍ ഈ ലവണങ്ങള്‍ ഒലിച്ചു പോകുകയും രുചി മുകുളങ്ങള്‍ക്ക് സ്വാദ് അറിയുവാനുള്ള കഴിവ് തിരിച്ച് കിട്ടുകയും ചെയ്യുന്നു. അപ്പോള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ മധുരം അനുഭവിക്കാനാവുകയും ചെയ്യുന്നു.