തലമുടി നരയ്ക്കുന്നത് എന്തുകൊണ്ട് ?
മുടിക്കുള്ളിലെ കോര്‍ട്ടക്സ് എന്ന ഭാഗത്തിലെ കോശങ്ങള്‍ മെലാനിന്‍ എന്ന കറുത്ത വര്‍ണ്ണ വസ്തു ഉല്‍പ്പാദിപ്പിക്കുന്നു. മുടി ത്വക്ക്, കൃഷ്ണ മണി, എന്നിവയ്ക്കെല്ലാം കറുപ്പ് നിറം നല്‍കുന്നത് മെലാനിനാണ്. കോര്‍ട്ടെക്സിലെ കോശങ്ങള്‍ മെലാനിന്‍ ഉല്‍പ്പാദിപ്പിക്കാതെ വരുമ്പോള്‍ മുടി വെളുത്ത് സുതാര്യമാകുന്നു. മെലാനിന്‍ ഉല്‍പ്പാദിപ്പിക്കുകയെ ചെയ്യാത്ത അവസ്ഥ ചിലരില്‍ കണ്ടു വരുന്നു. അല്‍ബെനിസം എന്നാണു ഈ അവസ്ഥക്ക് പേര്. ഇവരുടെ ത്വക്ക്, മുടി,കണ്ണ്, ഇവയെല്ലാം വെളുത്തു കാണുന്നു.