എല്ലാ മേഘങ്ങളും മഴ പെയ്യിക്കാത്തത് എന്തുകൊണ്ട്?
വായുവില്‍ എപ്പോഴും നീരാവികൊണ്ട് നിറഞ്ഞിരിക്കും. വേനല്‍ക്കാലമാകുമ്പോള്‍ വായുവിലുള്ള നീരാവിയുടെ അളവ് വര്‍ദ്ധിക്കുന്നു. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന ഒരു ചെറിയ താഴ്ചപോലും ഈ നീരാവി ഘനീഭവിച്ച് ജലകണങ്ങളായിത്തീരാന്‍ ഇടയാക്കുന്നു. നീരാവിയുടെ ഒരു കൂട്ടമാണ് മേഘം എന്നു പറയാം, ഇവ ഘനീഭവിച്ച് ജലകണങ്ങളായി താഴേക്ക് പതിക്കുന്നതാണ് മഴ. മേഘങ്ങളില്‍ തന്നെയോ അതിനു തൊട്ട് താഴെയോ ചിലപ്പോള്‍ ചൂടുവായുകൊണ്ട് നിറഞ്ഞിരിക്കുന്നു. മഴ താഴേക്ക് പതിക്കുന്നതിലും വേഗത്തിലാണ് ഇവ മുകളിലേക്ക് ഉയരുന്നത്.തന്മൂലം മുകളിലുള്ള ജലകണങ്ങള്‍ നീരാവിയായി ത്തീരുന്നതിനു ഇവ ഇടയാക്കുന്നു. അതിനാല്‍ അത്തരം മേഘങ്ങള്‍ മഴ പെയ്യിക്കുന്നില്ല.
മേഘത്തിനു താഴെ ചൂടു വായു ഇല്ലെന്നു കരുതുക. അതുകൊണ്ട് ജലകണങ്ങള്‍ ബാഷ്പീകരിച്ച് നീരാവിയായിപ്പോകുന്നതിനുപകരം ജലകണങ്ങള്‍ കൂടുതല്‍ വലുതാവുകയും നമുക്ക് മഴ ലഭിക്കുകയും ചെയ്യുന്നു.