തൂക്കണാം കുരുവിയുടെ മുട്ട താഴെ വീണുടയാത്തത് എന്തുകൊണ്ട്?
വലിയ മരങ്ങളിലാണ് തൂക്കണാംകുരുവി കൂട്ടുകൂടുന്നത്. തല കീഴായാണ് ഇവ കൂടുണ്ടാക്കുന്നത്,അതായത് കൂട്ടിലേക്കുള്ള പ്രവേശനദ്വാരം ഏറ്റവും താഴെയായിരിക്കും.ഈ കുരുവികളുടെ മുട്ട കൂട്ടില്‍ നിന്ന് താഴെ വീണ് ഉടയാതിരിക്കാന്‍ ഈ കുരുവികള്‍ക്ക് ഒരു വിദ്യയുണ്ട്, തൂക്കണാം കുരുവിയുടെ ഉമിനീരില്‍ നല്ല ബലമുള്ള പശയുണ്ട്. ഈ പശ വച്ച് മുട്ടകള്‍ കൂട്ടില്‍ ഒട്ടിച്ച് വച്ചിട്ടാണ് ഈ പക്ഷികള്‍ ഇരതേടിപ്പോകുന്നത്.കാറ്റത്ത് കൂട് ആടുമ്പോള്‍ മുട്ട താഴെവീണ് ഉടയുമെന്ന പേടി വേണ്ട.