തീജ്വാല മുകളിലേക്ക് ഉയരുന്നത് എന്തുകൊണ്ട്?
വസ്തുക്കള്‍ കത്തുകയോ കത്തിക്കുകയോ ചെയ്യുമ്പോള്‍ വായുവിലെ ഓക്സിജനുമായി കൂടിച്ചേര്‍ന്നു ചൂടും പ്രകാശവുമുണ്ടാകുന്നു,ചൂടു പിടിച്ച് വികസിച്ച വാതകങ്ങള്‍ ഈ ജ്വാലയില്‍ നിറഞ്ഞിരിക്കുന്നു. ചുറ്റുമുള്ള തണുത്ത വായുവിനേക്കാള്‍ ചൂടുപിടിച്ച വാതകങ്ങളടങ്ങിയ ജ്വാലക്ക് ഭാരം കുറവായിരിക്കും. അതിനാലാണ് തീജ്വാല മുകളിലേക്ക് ഉയരുന്നത്.