നമുക്ക് പനിവരുമ്പോള്‍ ശരീരത്തിന് പതിവിലധികം ചൂടുണ്ടാകുന്നത് എന്തുകൊണ്ട്?
പനി ഉണ്ടാകുന്നത് എങ്ങനെയാണെന്ന് വൈദ്യശാസ്ത്രജ്ഞന്മാര്ക്ക് ഇത് വരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. മനുഷ്യശരീരത്തിന് 98.6 ഡിഗ്രി ചൂടാണ് ഉള്ളത്. ചില അസുഖങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ ചൂട് കൂടുന്നു, ഇതിനെയാണ് നാം പനി എന്നു വിളിക്കുന്നത്,എന്തെങ്കിലും അസുഖമുള്ളതിന്റെ ഒരു ലക്ഷണമാണ് പനി.
ശരീരം സ്വയം പ്രഖ്യാപിക്കുന്ന അടിയന്തരാവസ്ഥയാണ് പനി. രോഗാണുക്കളോട് പൊരുതുന്നതിനു പനി ശരീരത്തെ സഹായിക്കുന്നു. പനിക്കുമ്പോള്‍ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം വേഗത്തിലാകുന്നു. തന്മൂലം രക്താണുക്കളും എന്‍സൈമുകളും ഹോര്‍മോണുകളും സാധാരണയിലധികം ഉത്പാദിപ്പിക്കാനും രോഗാണുക്കളെ നേരിടാനും ശരീരത്തിന് കഴിയുന്നു.വേഗത്തിലുള്ള ശരീരപ്രവര്‍ത്തനങ്ങള്‍ മൂലമാണ് ശരീരത്തിന്റെ ചൂട് കൂടുന്നതെന്ന് ശാസ്ത്രജ്ഞന്മാര് കരുതുന്നു. പനി വളരെക്കാലം നീളുന്നതും നല്ലതല്ല. പനിയുള്ളപ്പോള്‍ ശരീരം വളരെയേറെ പ്രോട്ടീന്‍ ഉപയോഗിച്ചു തീര്‍ക്കുന്നു. പ്രോട്ടീനിന്റെ കുറവ് ശരീരപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.