പപ്പടം കുമിളയ്ക്കുന്നത് എന്തുകൊണ്ട്?
പൊള്ളിക്കുമിളയ്ക്കുകയാണ് നല്ല പപ്പടത്തിന്റെ ലക്ഷണം. തിളച്ച എണ്ണയിലിട്ടെടുക്കുകയോ കനലില്‍ ചുട്ടെടുക്കുകയോ ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് പപ്പടം പൊള്ളി കുമിളകള്‍ ഉണ്ടാക്കുന്നത്? പപ്പടത്തില്‍ ചേര്‍ക്കുന്ന സോഡിയം കാര്‍ബനേറ്റ് എന്ന രാസവസ്തുവാണ് ഇതിനു കാരണം. പപ്പടം നന്നായി വെയിലത്ത് വച്ച് ഉണക്കിയാണ് എടുക്കുന്നത്. വെയിലത്ത് വയ്ക്കുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന ജലാംശമെല്ലാം നഷ്ടപെടും. എന്നാല്‍ സോഡിയം കാര്‍ബണെറ്റില്‍ അടങ്ങിയ ജലാംശം അങ്ങനെ തന്നെ ഇരിക്കുന്നു. ശക്തിയായ ചൂടു തട്ടുമ്പോള്‍ സോഡിയം കാര്‍ബനെറ്റ് പൊട്ടിത്തെറിക്കും. അപ്പോള്‍ അതിലെ ജലാംശം ആവിയായി പുറത്തുവരും.