EncyclopediaTell Me Why

കമ്പിളി പുതച്ചാല്‍ തണുപ്പ് മാറുന്നത് എന്തുകൊണ്ട്?

കമ്പിളി ചൂട് തരുന്നത് കൊണ്ട് എന്നാവും കൂട്ടുകാരുടെ ഉത്തരം അല്ലെ! എങ്കില്‍ തെറ്റി. കമ്പിളിക്ക് ചൂട് തരാനുള്ള കഴിവൊന്നുമില്ല. രോമങ്ങള്‍ കൊണ്ടാണല്ലോ കമ്പിളി ഉണ്ടാക്കിയിരിക്കുന്നത്? കമ്പിളിയിലെ രോമങ്ങള്‍ക്കിടയില്‍ ധാരാളം വായു അറകളുണ്ടാവും. വായുവിന് ഒരു പ്രത്യേകതയുണ്ട്. താപം എളുപ്പം കടത്തിവിടില്ല. അതുകാരണം വായു അറകളുള്ള കമ്പിളിക്കകത്ത് നിന്നും താപം പുറത്തേക്ക് പോകില്ല.പുറത്തു നിന്നും താപം അകത്തേക്കും വരില്ല.കമ്പിളിയിലൂടെ താപം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കില്ലെന്നര്‍ത്ഥം.
തണുപ്പ് സമയത്ത് നമ്മുടെ ശരീരത്തിലെ ചൂട് പുറത്തേക്ക് നഷ്ടപ്പെടുന്നത് കൊണ്ടാണ് തണുപ്പ് തോന്നുന്നത്.എന്നാല്‍ കമ്പിളി പുതയ്ക്കുമ്പോള്‍ ചൂട് നഷ്ടപ്പെടില്ല.തണുപ്പ് തോന്നുകയുമില്ല.